യു.പി.എസ്.സി., എസ്.എസ്.സി പരീക്ഷാ തീയതികൾ
Monday 01 June 2020 12:00 AM IST
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച യു.പി.എസ്.സി., എസ്.എസ്.സി. പരീക്ഷാത്തീയതികൾ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. പുതുക്കിയ പരീക്ഷാ കലണ്ടർ ജൂൺ 5ന് പ്രഖ്യാപിക്കുമെന്ന് യു.പി.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷാത്തീയതികൾ പുനർനിശ്ചയിക്കാനായി ഇന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് എസ്.എസ്.സി. അറിയിച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ വിവരങ്ങൾ യു.പി.എസ്.സിയുടെ upsc.gov.in എന്ന വെബ്‌സൈറ്റിലും എസ്.എസ്.സിയുടേത് ssc.nic.in ലും പ്രസിദ്ധീകരിക്കും.
സിവിൽ സർവീസസ്, ഇക്കണോമിക് സർവീസസ്, മെഡിക്കൽ സർവീസസ്, സി.എ.പി.എഫ്., എൻ.ഡി.എ. ഉൾപ്പെടെയുള്ള പരീക്ഷകൾ യു.പി.എസ്.സി. മാറ്റിവച്ചിട്ടുണ്ട്.