എൻ.ഐ.ഒ.എസ് 10,12 ക്ലാസ് പരീക്ഷാ ജൂലായിൽ
Monday 01 June 2020 12:00 AM IST
ന്യൂഡൽഹി:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിംഗ് (എൻ.ഐ.ഒ.എസ്) 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂലായ് 17 മുതൽ ആഗസ്റ്റ് 13 വരെയാണ് പരീക്ഷ നടത്തുക. വിശദവിവരങ്ങൾ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വിശദമായ ടൈംടേബിളിന് nios.ac.in.