10 മിനിറ്റില്‍ ഒരുലക്ഷം പേര്‍ക്ക് ടോക്കണ്‍, സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചു

Monday 01 June 2020 2:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്കായി ഏർപ്പെടുത്തിയ ബെവ്ക്യൂ ആപ്പ് വഴിയുള്ള ബുക്കിംഗ് പുനരാരംഭിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിംഗ് തുടങ്ങി 10 മിനിറ്റില്‍ ഒരുലക്ഷം പേര്‍ക്ക് ടോക്കണ്‍ ലഭിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ച് ആപ്പ് സജ്ജമായെന്ന് കഴിഞ്ഞ ദിവസം ഫെയര്‍കോഡ് അറിയിച്ചിരുന്നു. ഇന്നലെയും ഇന്നും മദ്യവില്‍പ്പന ഇല്ലാതിരുന്നതിനാല്‍ നാളത്തെ വില്‍പനയ്ക്കുളള ടോക്കണുകളാണ് നല്‍കുന്നത്.