മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ കേരള രഞ്ജി ടീം പരിശീലകൻ

Monday 01 June 2020 5:23 PM IST

എറണാകുളം: മുൻ ഇന്ത്യൻ താരം കൂടിയായ മലയാളി പേസ് ബോളർ ടിനു യോഹന്നാനെ കേരള രഞ്ജി ടീം പരിശീലകനായി നിയമിച്ചു. വിഖ്യാത പരിശീലകൻ ഡേവ് വാട്മോർ വിരമിച്ച ഒഴിവിലേക്കാണ് ടിനു കേരള രഞ്ജി ടീം പരിശീലക സ്ഥാനത്തെത്തുന്നത്.

രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ആദ്യ കേരള താരമെന്ന റെക്കോർഡ് ടിനുവിനാണ്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയിൽ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് കെ.സി.എ ആലപ്പുഴയിൽ ആരംഭിച്ച ഹൈ പെർഫോമൻസ് കേന്ദ്രം (എച്ച്.പി.സി) പ്രഥമ ഡയറക്ടറാണ്. ലോംഗ് ജംപിൽ ഏഷ്യൻ റെക്കോർഡുകാരനായിരുന്ന ഒളിംപ്യൻ ടി.സി. യോഹന്നാൻ പിതാവാണ്.