'മിൽമ" പാലടപ്രഥമൻ വിപണിയിൽ
Tuesday 02 June 2020 12:25 AM IST
കോഴിക്കോട്: മിൽമയുടെ ഉത്പന്നശ്രേണിയിലേക്ക് "റെഡി ടു ഡ്രിങ്ക്" പാലടപ്രഥമൻ കൂടി. ലോക ക്ഷീരദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഒരുക്കിയ ചടങ്ങിൽ ക്ഷീരവികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു വിപണനോദ്ഘാടനം നിർവഹിച്ചു. വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്പന്നം ഏറ്റുവാങ്ങി. മിൽമ ഫെഡറേഷൻ എം.ഡി ഡോ.പട്ടീൽ സുയോഗ് സുഭാഷ് റാവു സംബന്ധിച്ചു.
മിൽമയുടെ മലബാർ മേഖലാ യൂണിയന് കീഴിലുള്ള കോഴിക്കോട് സെൻട്രൽ പ്രൊഡക്ട്സ് ഡെയറിയിലാണ് പാലട പ്രഥമൻ ഉണ്ടാക്കുന്നത്. 200 ഗ്രാം ടിന്നിന് വില 50 രൂപ. പൂർണമായും അണുവിമുക്തമാണെന്നിരിക്കെ, തണുപ്പിക്കാതെ തന്നെ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ രണ്ടു മാസം വരെ കേടുകൂടാതിരിക്കും.