'നാളെയുടെ വേരുകൾ' പോസ്റ്റർ പ്രകാശനം ചെയ്തു
പത്തനംതിട്ട: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എൻ.എസ്.എസ് പാഷൺ ഫോളോവേഴ്സ് (എൻപിഎഫ്) പത്തനംതിട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന 'നാളെയുടെ വേരുകൾ' എന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ പി.ബി. നൂഹ് നിർവഹിച്ചു. എൻ.എസ്.എസ് വോളണ്ടിയർഷിപ്പ് കഴിഞ്ഞ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എൻപിഎഫ്, പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനോട് അനുബന്ധിച്ച് ചെടികളും വൃക്ഷത്തൈകളും നടുന്നത് പ്രോൽസാഹിപ്പിക്കുന്നത്തിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ചെടിയും വൃക്ഷത്തൈകളും നടുന്നതിന്റെ ഫോട്ടോ, മത്സരത്തിൽ പങ്കെടുക്കുന്നവർ അതിന് പേരു നൽകി അയയ്ക്കണം. കൂടാതെ നട്ട ചെടിയുടെയും വൃക്ഷങ്ങളുടെയും രണ്ടു മാസത്തെ പരിചരണത്തിന്റെ വിവിധ ഘട്ടങ്ങളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യണം. എൻ.പി.എഫ് പത്തനംതിട്ട സെക്രട്ടറി വിജീഷ് വിജയൻ, ആറന്മുള എൻ.പി.എഫ് അംഗങ്ങളായ ഗൗതംകൃഷ്ണ, പീയൂഷ്‌ജ്യോതി, നിരഞ്ജൻ രമേശ്, അടൂർ എൻപിഎഫ് അംഗങ്ങളായ മേഘ സുനിൽ, ചെസിൻ രാജ്, ശുചിത്വ മിഷൻ അസിസ്റ്റൻഡ് കോഓർഡിനേറ്റർ കെ.ആർ. അജയ് തുടങ്ങിയവർ പങ്കെടുത്തു.