ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് 15,​000 രൂപ സിറ്റിംഗ് ഫീസ്

Tuesday 02 June 2020 12:00 AM IST
money

കൊല്ലം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് വിവിധ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നതിന് സിറ്റിംഗ് ഫീസും യാത്രാപ്പടിയുമായി 15,​000 രൂപ വീതം പ്രതിമാസം നൽകാനുള്ള വികേന്ദ്രീകൃത ആസൂത്രണ സമിതി സംസ്ഥാന തല കോ-ഓർഡിനേഷൻ കമ്മിറ്റി ശുപാർശ ധനവകുപ്പിന്റെ തീരുമാനത്തിന് വിട്ടു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും.

ജില്ലാ ആസൂത്രണ സമിതിയംഗങ്ങൾക്ക് സിറ്റിംഗ് ഫീസും യാത്രാപ്പടിയുമായി മാസം 1,​000 രൂപ വീതം നൽകാൻ സർക്കാർ അംഗീകാരം നൽകിയെങ്കിലും സമിതി അദ്ധ്യക്ഷരായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് സിറ്റിംഗ് ഫീസോ യാത്രാപ്പടിയോ ഇല്ല. മറ്റു നിരവധി കമ്മിറ്റികളുടെയും അദ്ധ്യക്ഷനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്നത് പരിഗണിച്ചാണ് 15,​000 രൂപയെങ്കിലും അനുവദിക്കണമെന്ന് ശുപാർശ . പ്രതിമാസം

യാത്രാച്ചെലവിനത്തിൽ ഇവർക്ക് കുറഞ്ഞത് 35,​000 രൂപ ചെലവാകുന്നുണ്ട്.