അന്തർസംസ്ഥാന യാത്രയ്ക്ക് പാസ് നിർബന്ധം
Tuesday 02 June 2020 12:00 AM IST
അന്തർ സംസ്ഥാന യാത്രയ്ക്ക് കൊവിഡ് 19 ജാഗ്രതാ പാസ് വേണമെന്ന വ്യവസ്ഥ നിലനിറുത്തി സംസ്ഥാനസർക്കാർ. പുതിയ ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് ഇറക്കിയ ഉത്തരവിലാണ് നിർദ്ദേശം. എന്നാൽ ക്വാറന്റൈൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബാർ അറ്റാച്ച്ഡ് ഹോട്ടലുകളിൽ മദ്യത്തിന്റെ കൗണ്ടർ വില്പന അനുവദിച്ചു. വിവാഹ ഹാളിൽ എ.സി പാടില്ലെന്നും നിർദേശമുണ്ട്. ഹോട്ടലുകളും റസ്റ്റോറന്റുകളും തുറക്കുന്നതിൽ കേന്ദ്ര നിർദ്ദേശപ്രകാരം എട്ടിന് ശേഷം തീരുമാനിക്കും.