പ്രവാസികൾക്കായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കും; വിവരശേഖരണത്തിന് പോർട്ടൽ തുടങ്ങുമെന്ന്മന്ത്രി

Tuesday 02 June 2020 4:03 PM IST

തിരുവനന്തപുരം: ജൻമനാട്ടിലെത്തുന്ന പ്രവാസികളുടെ സംരക്ഷണം ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. തിരിച്ചു വരുന്നവരുടെ തുടർന്നുള്ള ജീവിതം മെച്ചപ്പെടുത്താൻ അവരുടെ സമഗ്രമായ വിവര ശേഖരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രവാസികൾക്കായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുന്നുണ്ട്. വ്യവസായ വകുപ്പ് ഒരു പോർട്ടൽ തയ്യാറാക്കുന്നുണ്ട്. www.industry.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പ്രവാസികളുടെ വിവരശേഖരണം നടത്തും. ഇൗ വിവരങ്ങളിലൂടെ വ്യവസായ വകുപ്പിന്റെ സംരംഭങ്ങളിൽ അവരെ കൂടെ ഉൾപെടുത്താൻ കഴിയും. എല്ലാവരും ഇതിന്റെ ഭാഗമാകണം. ഇതിലൂടെ അവരവരുടെ നൈപുണ്യം മനസിലാക്കി അതിന് അനുസൃതമായി വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാനാകും അതിനുള്ള സൗകര്യം വ്യവസായ വകുപ്പ് ഒരുക്കും- മന്ത്രി പറഞ്ഞു.