ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യാശ്രമം: നാലുപേർ അറസ്റ്റിൽ

Wednesday 03 June 2020 12:35 AM IST

തലശ്ശേരി: ക്വാറന്റൈൻ ലംഘിച്ചെന്ന് വ്യാജ പ്രചാരണവും മാനസിക പീഡനവും നടത്തിയതിൽ മനംനൊന്ത് ന്യൂ മാഹി പി.എച്ച്.സിയിലെ കമ്മ്യൂണിറ്റി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാലു പേരെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ എൻ.വി.അജയകുമാർ, ന്യൂമാഹി വില്ലേജ് ഓഫീസർ മുരളി , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ.ടി.കെ. മനോജ് കുമാർ, അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. മനോജ് കുമാർ ഒരു വർഷത്തോളമായി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. യുവതിയുടെ രഹസ്യമൊഴി ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് രക്തസമ്മർദ്ദം കുറയാനുള്ള നാൽപ്പത് ഗുളികകൾ ഒന്നിച്ച് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ബംഗളൂരുവിൽ നിന്നെത്തിയ സഹോദരിയുമായി സമ്പർക്കമുണ്ടായെന്നും ക്വാറന്റൈനിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ സമരം നടത്തിയിന് പിന്നാലെയായിരിരുന്നു ഇത്.

പരിയാരം മെഡി. കോളേജിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.