മസ്റ്ററിംഗ് അപേക്ഷ തപാലിൽ സ്വീകരിക്കും
Wednesday 03 June 2020 12:00 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവരും ഫാമിലി പെൻഷൻകാരും നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തേണ്ടതില്ല. ഇതിനു പകരമായി ഗസറ്റഡ് ഓഫീസർ/ബാങ്ക് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ജൂലായ് 15 നകം ഫിനാൻസ് ഓഫീസർ, കേരള സർവകലാശാല, തിരുവനന്തപുരം വിലാസത്തിൽ തപാലിൽ അയയ്ക്കണം.