പമ്പയിലെ മണൽക്കൊള്ളയ്‌ക്കു പിന്നിൽ മന്ത്രി ഇ.പി ജയരാജനും കുടുംബവും: ആരോപണവുമായി കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പമ്പയിലെ മണൽക്കൊള്ളയ്ക്ക് പിന്നിൽ വ്യവസായ മന്ത്രി ഇ.പി ജയരാജനും കുടുംബവുമാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. കണ്ണൂരിൽ പുഴയിലെ മണൽക്കടത്തിന് നേതൃത്വം നൽകിയ കമ്പനി തന്നെയാണ് പമ്പയിലും മണൽ കടത്തുന്നത്. പ്രളയം വരുമെന്നും അതിനാൽ ചെളിയും മരച്ചില്ലകളും ജൈവാവശിഷ്ടങ്ങളും നീക്കം ചെയ്യാനെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചാണ് കണ്ണൂരിൽ ആദ്യം മണൽ കടത്താൻ ശ്രമിച്ചത്.
അന്ന് ബി.ജെ.പി ജനകീയ പ്രക്ഷേഭത്തിലൂടെ തടുത്തു. തുടർന്നാണ് പമ്പയിലെ മണൽവാരാൻ ശ്രമം തുടങ്ങിയത്. മലപ്പുറം വളാഞ്ചേരിയിൽ ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മിഷന്റെ ഇടപെടൽ ഉറപ്പുവരുത്തും. ദേവികയുടെ മരണത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം -സുരേന്ദ്രൻ ആവശ്യപ്പെട്ടു.