ഇംഗ്ളണ്ട് പര്യടനം മൂന്ന് വിൻഡീസ് താരങ്ങൾ പിന്മാറി

Thursday 04 June 2020 12:30 AM IST

ജമൈക്ക : അടുത്ത മാസത്തെ ഇംഗ്ളണ്ട് പര്യടനത്തിനുള്ള വിൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് ടീമിൽനിന്ന് മൂന്ന് മുൻനിര താരങ്ങൾ പിന്മാറിയതായി വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കൊറോണ ഭീതിമൂലം യാത്ര ചെയ്യാനാവില്ലെന്ന് കാട്ടി ഡാരൻ ബ്രാവോ, ഷിമ്രോൺ ഹെട്മേയർ, കീമോ പോൾ എന്നിവരാണ് പിന്മാറിയത്. ജൂലായ് എട്ടുമുതലാണ് ഇംഗ്ളണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്.

മത്സരങ്ങൾ ജൂലായിലാണെങ്കിലും വിൻഡീസ് താരങ്ങൾ ഇൗമാസം എട്ടിനുതന്നെ ചാർട്ടേഡ് വിമാനത്തിൽ ഇംഗ്ളണ്ടിലേക്ക് തിരിക്കും. അവിടെ മൂന്നാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ പരിശീലനം തുടങ്ങുകയുള്ളൂ.

ടെസ്റ്റിനായി ജാസൺ ഹോൾഡറുടെ നേതൃത്വത്തിലുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച ക്രിക്കറ്റ് ബോർഡ് കൊവിഡ് സാഹചര്യം പരിഗണിച്ച് 11 റിസർവ് താരങ്ങളെയും ഇംഗ്ളണ്ടിലേക്ക് അയയ്ക്കും. കാണികളില്ലാതെയാണ് ഇംഗ്ളണ്ടിൽ മത്സരങ്ങൾ നടക്കുക.

​ജൂ​ലാ​യ് ​എ​ട്ടു​മു​ത​ൽ​ 12​ ​വ​രെ​ ​ഹാം​പ്‌​ഷെ​യ​റി​ലാ​ണ് ​ആ​ദ്യ​ ​ടെ​സ്റ്റ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​ര​ണ്ടും​ ​മൂ​ന്നും​ ​ടെ​സ്റ്റു​ക​ൾ​ ​മാ​ഞ്ച​സ്റ്റ​റി​ലാ​യി​രി​ക്കും​ ​ന​ട​ക്കു​ക.​ ​ജൂ​ണി​ലാ​യി​രു​ന്നു​ ​വി​ൻ​ഡീ​സി​ന്റെ​ ​ഇം​ഗ്ള​ണ്ട് ​പ​ര്യ​ട​നം​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​ഇ​ത് ​കൊ​വി​ഡ് ​വ്യാപനത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ജൂ​ലാ​യി​ലേ​ക്ക് ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​