ഒ.ബി.സി മോർച്ച നൂറു ടാബുകൾ നൽകും
Thursday 04 June 2020 12:32 AM IST
കൊച്ചി : തൃശൂർ ജില്ലയിലെ 100 നിർദ്ധന വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റ് വിതരണം ചെയ്യുമെന്ന് ഒ.ബി.സി. മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു പറഞ്ഞു. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കുണ്ടെന്ന് ഉറപ്പാക്കാതെ ധൃതിപിടിച്ച് ക്ലാസുകൾ തുടങ്ങിയതിനാൽ പാവപ്പെട്ട നിരവധി വിദ്യാർത്ഥികൾ ദുരിതത്തിലാണ്. ദേവികയുടെ മരണത്തിന് കാരണമായതും ഇതാണ്. അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി അഞ്ചുഘട്ടങ്ങളിലായാണ് ടാബ് നൽകുക. കുട്ടികളെ സ്കൂൾ അധികൃതരാണ് നിശ്ചയിക്കുകയെന്നും റിഷി പൽപ്പു പറഞ്ഞു.