82 പേർക്ക് കൂടി കൊവിഡ്: 53 പേരും വിദേശത്തു നിന്ന് വന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്- കുവൈറ്റ് 30, യു.എ.ഇ.17, താജിക്കിസ്ഥാൻ 2, ജോർദ്ദാൻ 1, ഖത്തർ 1, സൗദി അറേബ്യ 1, ഒമാൻ 1.മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 19 പേർക്കും രോഗം സ്ഥിരീകരിച്ചു .(മഹാരാഷ്ട്ര 8, തമിഴ്‌നാട് 6, ഡൽഹി 3, കർണാടക 2) . അഞ്ച് ആരോഗ്യ പ്രവർത്തകർക്കും (കോഴിക്കോട് 1, കൊല്ലം 3, കാസർഗോഡ് 1)രോഗം സ്ഥിരീകരിച്ചു. അഞ്ച് പേർക്ക് സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. തിരുവനന്തപുരം 14, കൊല്ലം 5,ആലപ്പുഴ 7, പത്തനംതിട്ട 2, കോട്ടയം 8, ഇടുക്കി 9, എറണാകുളം 5, തൃശൂർ 4, പാലക്കാട് 5, മലപ്പുറം 11, കോഴിക്കോട് 7, കണ്ണൂർ 2, കാസർകോട് 3 എന്നിങ്ങനെയാണ് പോസിറ്റീവായത്.
24 പേർ രോഗമുക്തരായി.
രോഗം ബാധിച്ചവർ: 1,494 ചികിത്സയിൽ: 832 നിരീക്ഷണത്തിൽ: 1,60,304 ആശുപത്രികളിൽ : 1,440 വീടുകളിൽ : 1,58,861 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 241