കൊവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവു നൽകി ഖത്തർ, പുതിയ തീരുമാനങ്ങൾ ഇങ്ങനെ
Thursday 04 June 2020 12:30 AM IST
ദോഹ- കൊവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവു നൽകി ഖത്തർ. ജൂൺ നാല് വ്യാഴാഴ്ച മുതൽ കാറുകളിൽ ഡ്രൈവർ അടക്കം നാലുപേർക്ക് യാത്ര ചെയ്യാം. സ്വകാര്യമേഖലയുടെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെയാണ് സ്വകാര്യമേഖലയുടെ പുതിയ പ്രവൃത്തി സമയം. മന്ത്രിസഭയുടേതാണ് തീരുമാനം.
വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിച്ച് അത് ചെയ്യാം. എന്നാൽ മൂന്ന് മീറ്റർ എങ്കിലും അകലം പാലിച്ചുമാത്രമേ വ്യായാമങ്ങളിൽ ഏർപ്പെടാൻ പാടുള്ളൂ. കൂട്ടം കൂടൽപാടില്ല. തൊഴിലാളികളെയും മറ്റും കൊണ്ടുപോകുന്ന ബസുകളിൽ പകുതി പേരെ മാത്രമേ കയറ്റാവൂ എന്ന തീരുമാനത്തിന് മാറ്റമില്ല.