ചഹലിനെതിരെ അധിക്ഷേപം: യുവ്‌രാജിനെതിരെ കേസ്
Friday 05 June 2020 1:03 AM IST
ന്യൂഡൽഹി: രോഹിത് ശർമ്മയുമായുള്ള ഇൻസ്‌റ്റഗ്രാം ലൈവ് ചാറ്രിനിടെ സഹതാരം യുസ്‌വേന്ദ്ര ചഹാലിനെതിരെ ജാതീയ പരാമർശം നടത്തിയ യുവ്‌രാജ് സിംഗിനെതിരെ കേസ്. അഭിഭാഷകനും ദളിത് ആക്‌ടിവിസ്റ്രുമായ രജത് കൽസനാണ് യുവിക്കെതിരെ ഹരിയാനയിലെ ഹിസാറിലുള്ള ഹാൻസ പൊലീസ് സ്റ്രേഷനിൽ പരാതി നൽകിയത്.
താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചഹാലിനെ വിശേഷിപ്പിക്കാൻ യുവ്‌രാജ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരവധിപ്പേർ യുവ്‌രാജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. യുവ്‌രാജ് മാഫി മാംഗോ (യുവരാജ് മാപ്പ് പറയണം) എന്ന ഹിന്ദി ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി. അതേസമയം സംഭവത്തെക്കുറിച്ച് യുവി ഇതുവരെ പ്രതികരിച്ചില്ല.