കാസർകോട് 10 പേർക്ക് കൂടി കൊവിഡ്
കാസർകോട്: ജില്ലയിൽ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരാൾക്ക് കൊവിഡ് നെഗറ്റീവായി. ഇതോടെ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് പറഞ്ഞു.
മേയ് 27 ന് കുവൈറ്റിൽ നിന്ന് വന്ന് ജൂൺ ഒന്നു മുതൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 37 വയസുള്ള കോടോം ബേളൂർ സ്വദേശി, മേയ് 27 ന് കുവൈറ്റിൽ നിന്ന് വന്ന 40 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, 27 ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന 47 വയസുള്ള പുത്തിഗെ സ്വദേശി, 26 ന് മഹാരാഷ്ട്രയിൽ നിന്ന് മിനി ബസിൽ വന്ന 34 വയസുള്ള കുംബഡാജെ സ്വദേശിനി, 23 ന് മഹാരാഷ്ട്രയിൽ നിന്ന് ബസിന് വന്ന 26 വയസുള്ള ബദിയഡുക്ക സ്വദേശി, ജൂൺ ഒന്നിന് അബുദാബിയിൽ നിന്ന് വന്ന 32 വയസുള്ള ബദിയടുക്ക സ്വദേശി , അബുദാബിയിൽ നിന്ന് വന്ന 31 വയസുള്ള പുല്ലൂർ പെരിയ സ്വദേശി, 23 ന് ടാക്സി കാറിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന 43 വയസുള്ള മംഗൽ പാടി സ്വദേശി, 29 ന് ദുബായിൽ നിന്ന് വന്ന 39 വയസുള്ള കുമ്പള സ്വദേശിയും ഇദ്ദേഹത്തിന്റെ എട്ടുവയസുള്ള മകൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മേയ് 29 ന് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്ന് വന്ന 31 വയസുള്ള മംഗൽപാടി സ്വദേശിക്കാണ് കൊവിഡ് നെഗറ്റീവായത്.