ഇന്നലെ 108 പേർക്ക് രോഗം; മുൻ ഫുട്ബാൾ താരം കൊവിഡ് ബാധിച്ച് മരിച്ചു

Sunday 07 June 2020 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും നൂറു കടന്നു.

ഇന്നലെ 108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ സന്തോഷ് ട്രോഫി ഫുട്‌ബാൾ താരം പരപ്പനങ്ങാടി എളേടത്ത് ഹംസക്കോയ ഇന്നലെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 15 ആയി. ഇന്നലെ രോഗം ബാധിച്ചവരിൽ 64 പേർ വിദേശത്ത് നിന്നും 34 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 10 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. പാലക്കാട് 7 പേർക്കും മലപ്പുറത്ത് 2 പേർക്കും തൃശൂരിൽ ഒരാൾക്കുമാണ് ഇത്തരത്തിൽ രോഗമുണ്ടായത്.

വെള്ളിയാഴ്ചയും പത്തുപേർ സമ്പർക്കത്തിലൂടെ രോഗബാധിതരായിരുന്നു. എന്നാൽ ആശങ്കയ്ക്ക് ഇടയിലും ആശ്വാസം പകർന്ന് 50 പേർ ഇന്നലെ രോഗമുക്തരായി.

 പുതിയ രോഗികൾ

കൊല്ലം 19

തൃശൂർ 16

മലപ്പുറം 12

കണ്ണൂർ 12

പാലക്കാട് 11

കാസർകോട് 10

പത്തനംതിട്ട 9

ആലപ്പുഴ 4

കോഴിക്കോട് 4

തിരുവനന്തപുരം 3

ഇടുക്കി 3

എറണാകുളം 3

കോട്ടയം 2

 ആകെ രോഗബാധിതർ 1806

 ചികിത്സയിലുള്ളവർ 1029

 രോഗമുക്തർ 762

 മരണം 15