കിറ്റുകൾ അംഗീകരിക്കാൻ ആർ.ജി.സി.ബിയ്ക്ക് അനുമതി
Saturday 06 June 2020 11:13 PM IST
തിരുവനന്തപുരം : കൊവിഡ് പരിശോധനയ്ക്കുള്ള കിറ്റുകളുടെ ഗുണനിലവാരം വിലയിരുത്തി അംഗീകാരം നൽകാൻ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്ക് (ആർ.ജി.സി.ബി) ഐ.സി.എം.ആർ അനുമതി നൽകി. ഈ അനുമതി ലഭിക്കുന്ന കേരളത്തിലെ ആദ്യ സ്ഥാപനമാണ് ആർ.ജി.സി.ബി. ഇതോടെ സർക്കാർ, സ്വകാര്യ മേഖലയിൽ ഉൾപ്പെടെ കൊവിഡ് പരിശോധനയ്ക്കായി വികസിപ്പിക്കുന്ന റാപ്പിഡ്, ആർ.ടി.പി.സി.ആർ കിറ്റുകൾ വിലയിരുത്തി അംഗീകാരം നൽകാൻ ആർ.ജി.സി.ബിക്ക് കഴിയും. അതേസമയം ആർ.ജി.സി.ബി വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐ.സി.എം.ആർ അംഗീകാരം നൽകിയിട്ടില്ല.