ദേവികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Sunday 07 June 2020 12:00 AM IST
തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസുകാരി ദേവിക തീ കൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടത് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തതിനാൽ ദേവിക ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു മാതാപിതാക്കൾ പറയുന്നത്. മരണം ഇഷ്ടപ്പെടുന്നുവെന്നു നോട്ടുബുക്കിൽ ദേവിക എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു.