മലബാർ ഗോൾഡ് റിയാദ് ബ്രാഞ്ച് ഹെഡ് നിജിൻ നിര്യാതനായി
Saturday 06 June 2020 11:59 PM IST
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ റിയാദ് ബ്രാഞ്ച് ഹെഡായ കൊയിലാണ്ടി അരിക്കുളം കാരയാട് മീത്തലെ ചെറുതാൽ എം.സി. നിജിൻ (33) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. മീത്തലെ ചെറുതാൽ അബ്ദുള്ളയുടെയും സൗദയുടെയും മകനാണ്. ഭാര്യ: ജിമി അത്യാട്ടിൽ. മക്കൾ: സോഹ ഫാത്തിമ, മുഹമ്മദ് ആലിം. സഹോദരങ്ങൾ : ജിയാദ് (കുവൈറ്റ്), മുഹമ്മദ് ജസീൽ. മൃതദേഹം ഇന്ന് റിയാദിൽ ഖബറടക്കും.
2011 മുതൽ നിജിൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ മാനേജ്‌മെന്റ് ടീം അംഗമായി പ്രവർത്തിക്കുകയായിരുന്നു. തിരുവനന്തപുരം ബ്രാഞ്ചിൽ ജോലി ചെയ്യുമ്പോഴാണ് കമ്പനിയുടെ ഇന്റർനാഷണൽ ഓപറേഷന്റെ ഭാഗമായി റിയാദിലേക്ക് പോയത്. നിജിന്റെ നിര്യാണത്തിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, ഗ്രൂപ്പ് ഇൻവെസ്റ്റർമാർ, മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ അനുശോചിച്ചു.