പള്ളികളിലെ നിയന്ത്രണം രോഗവ്യാപനം തടയാൻ : ക്ലീമിസ്

Sunday 07 June 2020 12:09 AM IST

തിരുവനന്തപുരം: പള്ളികളിൽ ആരാധനയ്ക്ക് നിയന്ത്രണമേർപ്പെടുത്തുന്നതും 65 വയസിന് മുകളിലുള്ളവരെ തടയുന്നതും രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമാണെന്ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് ബസേലിയോസ് മാർ ക്ലീമിസ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള സർക്കാർ നിർദ്ദേശം പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പാളയംപള്ളി തുറക്കില്ലെന്ന അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ തന്നെ അത് തങ്ങളുടെ മാത്രം തീരുമാനമാണെന്നും മറ്രുള്ളവർ ഈ നടപടി തുടരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു.