ജില്ലയിൽ കൊവിഡ് ഗ്രാഫ് കുത്തനെ ഉയരുന്നു: ഇന്നലെ സ്ഥിരീകരിച്ചത് 19 പേർക്ക്

Sunday 07 June 2020 12:20 AM IST

# കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം കൊല്ലത്ത് ഇതാദ്യമായി 19 പേർക്ക് പോസിറ്റീവ്

കൊല്ലം: ജില്ലയിൽ ആശങ്ക പടർത്തി കൊവിഡ് ഗ്രാഫ് കുത്തനെ ഉയരുന്നു. ഇന്നലെ 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം ജില്ലയിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളുണ്ടായതും കൊല്ലത്താണ്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 81 ആയി. എറണാകുളത്ത് ചികിത്സയിലായിരുന്ന രണ്ട് കൊല്ലം സ്വദേശികൾ രോഗമുക്തരായി.

താജിക്കിസ്ഥാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളായ വിളക്കുടി സ്വദേശിനി (20), കരിമ്പിൻപുഴ പവിത്രേശ്വരം സ്വദേശിനി (19), ചവറ സ്വദേശിനി (19), തെന്മല സ്വദേശി (19 ), കാവനാട് കെ.എസ്.ഇ.ബി നഗർ സ്വദേശിനി (24), കുണ്ടറ സ്വദേശി (19), ചിതറ സ്വദേശിനി (20), ചാത്തന്നൂർ സ്വദേശിനി (21), അഞ്ചൽ സ്വദേശി (23), കരുനാഗപ്പള്ളി സ്വദേശിനി (22 ), കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി (19) , കൊല്ലം പള്ളിശ്ശേരിക്കൽ സ്വദേശി (28), ഗൾഫിൽ നിന്നെത്തിയ കാവനാട് കുരീപ്പുഴ സ്വദേശി (31), പുനലൂർ മണിയാർ സ്വദേശി (39), ഇടവനശ്ശേരി സ്വദേശി (42), മുണ്ടയ്ക്കൽ സ്വദേശി (32), കൈതക്കോട് സ്വദേശിനി (30), പടിഞ്ഞാറെ കല്ലട സ്വദേശിനി (64), നൈജീരിയയിൽ നിന്നെത്തിയ മുഖത്തല സ്വദേശി (28)എന്നിവർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.