മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കണമെന്ന് ചെന്നിത്തല

Sunday 07 June 2020 12:24 AM IST
chennithala

തിരുവനന്തപുരം: പമ്പയിലെ മണൽ സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. നിലവിലുള്ള എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് മണൽ കൊള്ളയ്ക്കുള്ള നീക്കം നടന്നത്. ഇതിനുത്തരവാദിയായവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. ദുരന്തനിവാരണ നിമയത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും ദുർവ്യാഖ്യാനം ചെയ്ത്, ചില സ്വകാര്യവ്യക്തികൾക്ക് കൊള്ളലാഭം നേടിക്കൊടുക്കാനുള്ള ശ്രമത്തിലൂടെ ഖജനാവിന് കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നതെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.