ഇങ്ങനെ പെരുമാറരുത്, നമ്മൾ തോറ്റു പോകും

Sunday 07 June 2020 12:26 AM IST
mask

തിരുവനന്തപുരം: ഒറ്റയ്ക്കു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കും. കൂട്ടു ചേരുമ്പോൾ മാസ്‌ക് താഴ്‌ത്തി സംസാരിക്കും. ബൈക്കിൽ പോകുമ്പോൾ മാസ്ക് ധരിക്കും. മാർക്കറ്റിൽ പോകുമ്പോഴോ മാസ്‌ക് താഴ്‌ത്തും. സാമൂഹ വ്യാപനത്തിനിടയാക്കും വിധം കൊവിഡ് രോഗികൾ ദിനംപ്രതി കൂടുമ്പോഴും മലയാളി ജാഗ്രതയില്ലാത്ത ആലസ്യത്തിലാണ്. ഈ പോക്ക് വലിയ അപകടമാകുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്.

ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടങ്ങളിൽ വീട്ടിലിരുന്നവർ അടുത്തഘട്ടങ്ങളിൽ കിട്ടിയ ആനൂകൂല്യം മുതലെടുത്ത് പുറത്തിറങ്ങിയപ്പോൾ പലരും രോഗഭീതി മറന്നാണ് ഇടപെടുന്നത്. ആരോഗ്യനിർദേശങ്ങൾ പാലിക്കുന്നവരെ പോലും ഇവർ അപകടത്തിലാക്കും. മാർക്കറ്റുകളും പൊതുഇടങ്ങളുമെല്ലാം പഴയതുപോലെ സജീവമാവുകയാണ്. മുൻകരുതലുകൾ പാലിച്ച് അവിടങ്ങളിലെത്തി ആവശ്യങ്ങൾ നിറവേറ്റി പോയാൽ ഒരപകടവും വരില്ല. എന്നാൽ പലരുടേയും പെരുമാറ്റം ആരോഗ്യകരമല്ല. കടകളിൽ ഇടിച്ചു കയറുന്നു. മാസ്ക് ഉപയോഗിക്കാതെ സംസാരിക്കുന്നു. ഒരു മറയും ഇല്ലാതെ തുമ്മുന്നു. ചുമയ്ക്കുന്നു. എന്തിന് പൊതുസ്ഥലത്ത് തുപ്പുന്ന ശീലം പോലും പലരും ഉപേക്ഷിച്ചിട്ടില്ല. ചില കടകളിൽ വിൽപ്പനക്കാരുടെ മാസ്ക് താടിക്ക് അലങ്കാരത്തിനാണെന്ന് തോന്നും. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ശനിയാഴ്ചകളിൽ മാർക്കറ്റുകളിൽ വലിയ തിരക്കാണ്. സാമൂഹ്യ അകലം പാലിക്കില്ല. മുട്ടാതെ നിൽക്കില്ല. ഇറച്ചിക്കടകളിലാണ് ഏറ്റവും തിരക്ക്. ഞായറാഴ്ച കാര്യമായി ശാപ്പിടാമെന്ന ചിന്ത മാത്രം. തള്ളുന്നവരിൽ രോഗബാധയുള്ള ഒരാൾ മതി,​ ശേഷിക്കുന്നവരെ തകർക്കാൻ. ഓർക്കുക: കൈകളുടെ ശുചിത്വം 55%, മാസ്‌ക് 68%, കൈകളുടെ ശുചിത്വം, മാസ്‌ക്, ഗ്ലൗസ്, മറ്റു സുരക്ഷാകവചങ്ങൾ എന്നിവ ഒരുമിച്ചു ഉപയോഗിച്ചാൽ 91% രോഗവ്യാപന സാദ്ധ്യത കുറയ്‌ക്കും.  എൻ.മാസ്‌ക് /റെസ്പിറേറ്റർ 0.3 മൈക്രോണിന് മുകളിൽ വലിപ്പമുള്ള 95 ശതമാനം കണികകളെയും തടയും. 99% വ്യക്തിഗത സുരക്ഷ ധരിക്കേണ്ടവർ - കൊവിഡ് രോഗികൾ, രോഗിയുമായി നേരിട്ട് സമ്പർക്കമുള്ള ആരോഗ്യപ്രവർത്തകർ, പരിചാരകർ വില ₹150- ₹250 സർജിക്കൽ/മെഡിക്കൽ മാസ്‌ക് മൂന്നു പാളികളാണ് ഇത്തരം മാസ്‌കിനു ഉണ്ടകേണ്ടത് 50% ഉറവിടനിയന്ത്രണം, 75-80% വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നു. 60 വയസ് കഴിഞ്ഞവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും പുറത്തിറങ്ങുമ്പോൾ മെ‌ഡിക്കൽ മാസ്ക് ധരിക്കമെന്ന് ഇന്നലെ ലോകാരോഗ്യ സംഘടന നിർദേശിച്ചു. 6-8 മണിക്കൂർ ഉപയോഗിക്കാം, ശേഷം കത്തിച്ചുകളയണം. വില ₹7-₹10 തുണിമാസ്ക് തുണി മാസ്‌ക് മൂന്ന് പാളികളുള്ള കോട്ടൺ തുണി മാസ്‌ക് ആണ് അഭികാമ്യം. ർ 40% ഉറവിടനിയന്ത്രണവും 50-60% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു. പൊതുജനങ്ങൾ പൊതു ഇടങ്ങളിൽ തുണി മാസ്‌ക് ധരിക്കണം. ഉപയോഗ ശേഷം അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാം.