സർചാർജ് പിരിവ് തുടരാൻ കെ.എസ്.ഇ.ബി
Sunday 07 June 2020 12:33 AM IST
തിരുവനന്തപുരം: വൈദ്യുതി ബോർഡിന് കഴിഞ്ഞ ജൂലായ് മുതൽ സെപ്തംബർ വരെ ഇന്ധനത്തിനും മറ്റും അധികച്ചെലവു വന്ന 67.12 കോടി രൂപ ആഗസ്റ്റ് മുതൽ യൂണിറ്റിന് പത്ത് പൈസ വച്ച് സർചാർജ് ആയി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. ഒക്ടോബർ വരെ തുടരും.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ അധികം ചെലവായ 62.26 കോടി രൂപ ഇതേ രീതിയിൽ ഇപ്പോൾ ഈടാക്കുന്നുണ്ട്. ഈ പിരിവ് ജൂലായിൽ തീരും. ആഗസ്റ്റിൽ പുതിയത് ആരംഭിക്കുകയും ചെയ്യും.
ഇവിടം കൊണ്ടും തീരില്ല കാര്യങ്ങൾ. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ അധികം ചെലവായ 72 കോടി രൂപ ഈടാക്കാനും അനുവദിക്കണമെന്ന് കെ.എസ്.ഇ.ബി കമ്മിഷനോട് അപേക്ഷിച്ചിരിക്കയാണ്.