നാടുകാണി ചുരത്തിൽ മരം വീണു; മൂന്ന് മണിക്കൂർ‌ ഗതാഗതം തടസ്സപ്പെട്ടു

Monday 08 June 2020 12:01 AM IST
നാടുകാണി ചുരത്തിൽ മരം വീണപ്പോൾ

നിലമ്പൂർ: വഴിക്കടവ് നാടുകാണി ചുരത്തിൽ തേൻപാറയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 7 മണിയോടെ മരം വീണ് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒരുവൻമരവും മുൾക്കാടുകളും റോഡിലേക്ക് വീഴുകയായിരുന്നു. നൂറുകണക്കിന് ചരക്ക് വാഹനങ്ങളാണ് കുടുങ്ങികിടന്നത്. നിലമ്പൂരിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ. കെ. അശോകന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും, സിവിൽ ഡിഫൻസ് വളണ്ടിയേഴ്സും, ട്രോമാകെയർ യൂണിറ്റും ചേർന്ന് മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റാനായത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.യൂസഫലി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ വി. അബ്ദുൽ മുനീർ, എം.വി.അനൂപ്, കെ.പി. അമീറുദ്ധീൻ, ഐ.അബ്ദുല്ല, വൈ.പി.ഷറഫുദ്ദീൻ, ടി.കെ.നിഷാന്ത്, ഹോംഗാർഡ് കെ. ഗോപാലകൃഷ്ണൻ, സിവിൽ ഡിഫൻസ് വളണ്ടിയേഴ്സായ എം.കെ. അയ്യൂബ്, കെ. മനോജ്, പി.കെ.സഫീർ മാനു, ഷംസുദ്ദീൻ കൊളക്കാടൻ, വി.ശാഹുൽ ഹമീദ്, അബ്ദുൽ അസീസ്, എ.എം. ഷൗക്കത്തലി എന്നിവരും, ട്രോമാകെയർ യൂണിറ്റും,നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റിയത്.