അമൃതാഞ്ജന്റെ റോൾ-ഓൺ വിപണിയിൽ

Monday 08 June 2020 3:09 AM IST

ചെന്നൈ: അമൃതാഞ്ജന്റെ 'ഫാസ്‌റ്റർ റിലാക്‌സേഷൻ റോൾ-ഓൺ" വിപണിയിലെത്തി. റോളർ ബോൾ ടെക്‌നോളജിയോട് കൂടിയ റോൾ-ഓൺ തലവേദനയിൽ നിന്ന് അതിവേഗം ആശ്വാസം പകരുമെന്ന് കമ്പനി വ്യക്തമാക്കി. സുഗമമായി ഉപയോഗിക്കാമെന്നതും യാത്രകളിൽ അനായാസം കൊണ്ടുനടക്കാമെന്നതും റോൾ-ഓണിന്റെ പ്രത്യേകതയാണ്. വഴുവഴുപ്പില്ലെന്ന മികവുമുണ്ട്. മൂന്നുവട്ടം വിജയകരമായി പരീക്ഷിച്ച, ആയുർവേദ കൂട്ടുകളായ വിന്റർഗ്രീൻ ഓയിൽ, മെന്തോൾ, യൂകാലിപ്‌റ്റസ് എന്നിവ ചേർത്താണ് റോൾ-ഓൺ നിർമ്മിച്ചിട്ടുള്ളത്.