720 പേർ കൂടി നിരീക്ഷണത്തിൽ

Monday 08 June 2020 12:42 AM IST

കോഴിക്കോട്: ജില്ലയിൽ ഇന്നലെ പുതുതായി 720 പേർകൂടി നിരീക്ഷണത്തിലായി. ഇപ്പോൾ ആകെ 8116 പേർ നിരീക്ഷണത്തിലുണ്ട്.

ഇതുവരെ 34,243 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി 19 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒൻപത് പേർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തിലുണ്ട്. ഇതോടെ മെഡിക്കൽ കോളേജിൽ 99 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 44 പേരും അടക്കം 143 പേർ ആശുപത്രിയിൽ നീരീക്ഷണത്തിലായി. 21 പേരെ ആശുപത്രികളിൽ നിന്നു ഡിസ്ചാർജ് ചെയ്തു.
ഇന്നലെ വന്ന 267 പേർ ഉൾപ്പെടെ ആകെ 3724 പ്രവാസികളാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 929 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 2778 പേർ വീടുകളിലും 17 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 147 പേർ ഗർഭിണികളാണ്.