വൃദ്ധവൈദികരെ പള്ളിയിൽ കയറ്റരുത് : സുതാര്യതാ സമിതി

Monday 08 June 2020 6:27 AM IST

കൊച്ചി: 65 വയസിനു മുകളിൽ പ്രായമുള്ള പുരോഹിതരും വിശ്വാസികളും പള്ളികളിൽ വരുന്നതും പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതും അനിശ്ചിതകാലത്തേക്ക് വിലക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ സുതാര്യതാ സമിതി ആവശ്യപ്പെട്ടു.

അതിരൂപതയിൽ സീറോ മലബാർ പള്ളികൾ തുറക്കരുതെന്നാവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന് സമിതി കത്ത് നൽകി.

വിവിധ രാജ്യങ്ങളിൽ സാമൂഹിക വ്യാപനം തുടങ്ങിയത് ആരാധനാലയങ്ങളിലൂടെയാണന്ന വസ്തുത കണക്കിലെടുക്കണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ മുന്നറിയിപ്പ് മുഖവിലക്കെടുക്കണം.

കേരള കത്തോലിക്കാ സഭയിൽ ഭൂരിപക്ഷം ബിഷപ്പുമാരും 65 വയസിനു മുകളിലുള്ളവരാണ്.

രണ്ടു വെള്ളപ്പൊക്കങ്ങളിൽ ദുരിതങ്ങളനുഭവിച്ച ഇടവകകളിൽ അടിയന്തിര ഇടപെടലുകൾ ആവശ്യമായി വന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്താൻ വേണ്ട കർമ്മ പദ്ധതി തയ്യാറാക്കണമെന്നും

സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവിൽ, സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ് ഷൈജു ആന്റണി എന്നിവർ കത്തിൽ ആവശ്യപ്പെട്ടു.