കേരളത്തിൽ ഒരു മരണം കൂടി, ഇന്നലെ 107 പേർക്ക് കൊവിഡ്

Sunday 07 June 2020 10:33 PM IST

 സമ്പർക്കരോഗം എട്ട് പേർക്ക്

തിരുവനന്തപുരം: തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ (87) കൊവിഡ് ബാധിച്ച് ഇന്നലെ രാത്രി തൃശൂരിലെ ആശുപത്രിയിൽ മരിച്ചു. ഇതോടെ മൊത്തം മരണം 16 ആയി. ഇന്നലെ 107 പേർക്കാണ് കൊവിഡ് സ്ഥിരീകരി

ച്ചത്. 71 പേർ വിദേശത്തുനിന്നും 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

സമ്പർക്കത്തിലൂടെ 8 പേർ (തൃശൂർ -3, മലപ്പുറം - 2, പാലക്കാട് - 2, കൊല്ലം-1) രോഗബാധിതരായി.

മലപ്പുറം - 27, തൃശൂർ -26, പത്തനംതിട്ട -13, കൊല്ലം -9, ആലപ്പുഴ -7, പാലക്കാട് -6 കോഴിക്കോട്- 6, തിരുവനന്തപുരം- 4, കോട്ടയം-3 കാസർകോട് - 3, കണ്ണൂർ -2, ഇടുക്കി- 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

41 പേർ ഇന്നലെ രോഗമുക്തരായി.

ആകെ രോഗബാധിതർ 1914

ചികിത്സയിലുള്ളവർ 1095

രോഗമുക്തർ 803

മരണം 16

 6 പുതിയ ഹോട്ട് സ്‌പോട്ട്

കണ്ണൂർ- എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റിയാട്ടൂർ, പാലക്കാട് - കൊടുവായൂർ, വയനാട് - പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 144 ഹോട്ട് സ്‌പോട്ടുകൾ.