കേരള യൂണി. ഇന്നത്തെ പരീക്ഷ മാറ്റി
Sunday 07 June 2020 10:42 PM IST
തിരുവനന്തപുരം: കേരളസർവകലാശാല ഇന്ന് നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്, ബി.എ ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മലയാളം ലാംഗ്വേജ് കൾച്ചർ ആൻഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, കരിയർ റിലേറ്റഡ് - ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദൂര വിദ്യാഭ്യാസ കേന്ദ്രം ഇന്ന് മുതൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.