കഠിനംകുളം കൂട്ടബലാത്സംഗം: ദേശീയ വനിതാകമ്മിഷൻ കേസെടുത്തു

Monday 08 June 2020 1:46 AM IST

ന്യൂഡൽഹി: തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ദേശീയ വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നത് കമ്മിഷനെ അറിയിക്കണമെന്ന് ഡി.ജി.പി. ആർ.ശ്രീലേഖയോട് നിർദ്ദേശിക്കുകയും ചെയ്തു.

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് തിരുവനന്തപുരം റൂറൽ എസ്.പി. പറഞ്ഞതെന്നും യുവതിയും കുട്ടികളും നിലവിൽ സുരക്ഷിതരാണെന്നും കമ്മിഷൻ അറിയിച്ചു.