ബിസിനസ് ടു സ്റ്റാർട്ടപ്‌സ് തുടങ്ങി

Sunday 07 June 2020 10:59 PM IST

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷൻ ആവിഷ്‌കരിച്ച ബിസിനസ് ടു സ്റ്റാർട്ടപ്‌സ് പദ്ധതിക്ക് തുടക്കമായി.

ആദ്യഘട്ടമായി സംഘടിപ്പിച്ച റൗണ്ട് ടേബിൾ പ്രോഗ്രാമിൽ ഇരുപത്തഞ്ചോളം വ്യവസായ അസോസിയേഷനുകളും പ്രമുഖ വ്യവസായ സ്ഥാപന മേധാവികളും പങ്കെടുത്തു.

ആദ്യ റൗണ്ട് ടേബിൾ സെഷനിൽ സംസ്ഥാന ഇലക്ട്രോണിക്സ്‌ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് എന്നിവർ ചർച്ചകൾ നയിച്ചു.

ജി ടെക്, സി.ഐ.ഐ, ടൈ കേരള, ഗ്രേറ്റ് മലബാർ ഇനിഷ്യേറ്റിവ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷൻ, കെ.എസ്.എസ്‌.ഐ.എ കൊച്ചി, ലൈഫ്‌ലൈൻ ചേംബർ, എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഇരുപത്തഞ്ചോളം സംഘടനകൾ, ബി.പി.സി.എൽ, എച്ച്.എൽ.എൽ ലൈഫ് കെയർ തുടങ്ങിയ സ്ഥാപനങ്ങൾ എന്നിവയുടെ തൊണ്ണൂറോളം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.