ഗുരുവായൂരിൽ അണുനശീകരണം നാളെ രാവിലെ 9.30 മുതൽ ദർശനം

Monday 08 June 2020 12:00 AM IST
Guruvayur temple

ഗുരുവായൂർ: ക്ഷേത്രവും ക്യൂ കോംപ്ലക്സ് ഉൾപ്പെടെയുള്ള ക്ഷേത്ര പരിസരവും ഇന്ന് ശുചീകരിച്ച് അണുനശീകരണം നടത്തിയ ശേഷം നാളെ രാവിലെ 9.30 മുതൽ ഗുരുവായൂരപ്പന്റെ നട ഭക്തർക്കായി തുറക്കും. ലോക്ക് ഡൗൺ നാളിൽ നട തുറന്നിരുന്നെങ്കിലും ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല.

ഇന്ന് രാവിലെ ഒമ്പതരയോടെ ഉച്ചപൂജ വരെയുള്ള പൂജാ കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം പത്തോടെ അടയ്ക്കും. പിന്നീട് ക്ഷേത്രവും പരിസരവും വൃത്തിയാക്കിയ ശേഷം വൈകിട്ട് നാലരയോടെ തുറക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യൂ കോംപ്ലക്സും പരിസരവും ഇന്നലെ ക്ലോറിൻ ഉപയോഗിച്ച് കഴുകി. പിന്നാലെയാണ് ഇന്നും ശുചീകരണം നടത്തുന്നത്. നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ഭക്തർക്ക് ദർശനം.

ക്യൂ കോംപ്ലക്സിലും ക്ഷേത്രത്തിനകത്തും ആറ് അടി അകലത്തിലാണ് ഭക്തരെ നിറുത്തുക. ഒരേ സമയം ക്ഷേത്രത്തിനകത്ത് പത്തിലധികം പേർ ഉണ്ടാകാത്ത വിധമാകും ക്രമീകരണം. കിഴക്കേ നടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നവർ ദർശനം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടെ പുറത്തേക്ക് പോകണം. ഓൺലൈനിൽ ബുക്ക് ചെയ്ത് ലഭിയ്ക്കുന്ന നമ്പർ പ്രകാരമാണ് പ്രവേശനം.

മണ്ണാറശാല ക്ഷേത്രം 22 വരെ ഇപ്പോഴത്തെ സ്ഥിതി തന്നെ തുടരും. കൊല്ലം തഴുത്തല മഹാഗണപതി ക്ഷേത്രം 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല

ഗു​രു​വാ​യൂ​ർ​ ​ദ​ർ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നിൽ ബു​ക്ക് ​ചെ​യ്ത​ത് 522​ ​പേർ

ഗു​രു​വാ​യൂ​ർ​:​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​നാ​യി​ ​ഓ​ൺ​ലൈ​നി​ൽ​ ​ഇ​ന്ന​ലെ​ ​ബു​ക്ക് ​ചെ​യ്ത​ത് 522​ ​പേ​ർ.​ ​നാ​ളെ​ ​രാ​വി​ലെ​ 9.30​ ​മു​ത​ലാ​ണ് ​ക്ഷേ​ത്ര​ത്തി​ൽ​ ​ഭ​ക്ത​രെ​ ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​നാ​യു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​ബു​ക്കിം​ഗ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​ത്തു​ ​മു​ത​ലാ​ണ് ​തു​ട​ങ്ങി​യ​ത്.​ 9​ ​മു​ത​ൽ​ 13​ ​വ​രെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ൾ​ക്കാ​ണ് ​ഇ​പ്പോ​ൾ​ ​ബു​ക്ക് ​ചെ​യ്യാ​നാ​കു​ക.​ 9​ ​മു​ത​ൽ​ 13​ ​വ​രെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ലേ​യ്ക്കാ​യി​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​വ​രെ​ 522​ ​പേ​രാ​ണ് ​ബു​ക്ക് ​ചെ​യ്ത​ത്. ആ​ദ്യ​ ​ദി​വ​സ​മാ​യ​ ​നാ​ളെ​ ​ദ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​തി​നാ​യി​ 171​ ​പേ​ർ​ ​ബു​ക്ക് ​ചെ​യ്തു.​ ​ബു​ധ​നാ​ഴ്ച​ ​ദ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​തി​നാ​യി​ 80​ ​പേ​രും​ ​വ്യാ​ഴാ​ഴ്ച്ച​യി​ലേ​യ്ക്ക് 132​ ​പേ​രും​ ​വെ​ള്ളി​യാ​ഴ്ച​യി​ലേ​യ്ക്ക് 45​ ​പേ​രും​ ​ബു​ക്ക് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ശ​നി​യാ​ഴ്ച​ ​ദ​ർ​ശ​ന​ത്തി​നാ​യി​ 94​ ​പേ​രാ​ണ് ​ബു​ക്ക് ​ചെ​യ്ത​ത്.​ ​ദി​വ​സ​വും​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 1.30​ ​വ​രെ​യാ​ണ് ​ദ​ർ​ശ​നം​ ​അ​നു​വ​ദി​ക്കു​ക.​ ​ദേ​വ​സ്വം​ ​വെ​ബ്‌​സൈ​റ്റാ​യ​ ​w​w​w.​g​u​r​u​v​a​y​u​r​d​e​v​a​s​w​o​m.​i​n​ ​എ​ന്ന​ ​സൈ​റ്റി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കു​ന്ന​ ​ഗൂ​ഗി​ൾ​ഫോം​ ​ലി​ങ്ക് ​വ​ഴി​ ​ഓ​ൺ​ലൈ​നി​ൽ​ ​ദ​ർ​ശ​നം​ ​ബു​ക്ക് ​ചെ​യ്യാം.​ ​അ​റു​ന്നൂ​റ് ​പേ​ർ​ക്ക് ​മാ​ത്ര​മേ​ ​ഒ​രു​ ​ദി​വ​സം​ ​ദ​ർ​ശ​നം​ ​ന​ട​ത്താ​നാ​കൂ.