തമ്പാന്റെ മരണം അന്വേഷിക്കാത്തത് സി.പി.എം സമ്മർദ്ദത്താൽ: കെ.സുരേന്ദ്രൻ
Monday 08 June 2020 1:46 AM IST
തിരുവനന്തപുരം: കാസർകോട്ടെ ഓലാട്ട് കോളനിയിലെ തമ്പാന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടും പൊലീസ് അന്വേഷിക്കാത്തത് സി.പി.എം സമ്മർദ്ദത്തെ തുടർന്നാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സമ്മർദ്ദത്തിന് വഴങ്ങാതെ തമ്പാന്റെ മരണത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേസിൽ സി.പി.എം ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
അദ്ധ്യാപകനായ ഒരു സി.പി.എം നേതാവിന്റെ മർദ്ദനത്തെ തുടർന്നാണ് തമ്പാൻ മരിച്ചതെന്നാണ് ബന്ധുക്കൾ പൊലീസിന് മൊഴി കൊടുത്തിരുന്നത്.