സ്കൂൾ പ്രവേശനവും ടി.സിയും ഓൺലൈനിലും

Monday 08 June 2020 12:00 AM IST
Online classes

തിരുവനന്തപുരം:സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവായി. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പ്രവേശനത്തിനും, ടി.സിക്കും ഓൺലൈനായി സമ്പൂർണ' വഴി (sampoorna.kite.kerala.gov.in) രക്ഷാകർത്താക്കൾക്ക് അപേക്ഷിക്കാം.നേരിട്ട് അപേക്ഷ നൽകിയവർ ഓൺലൈനിൽ അപേക്ഷിക്കേണ്ടതില്ല.

നിലവിൽ 1 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള ക്ലാസ് പ്രൊമോഷൻ 'സമ്പൂർണ' വഴി തുടരും. ക്ലാസ് പ്രൊമോഷൻ വഴിയോ ,അല്ലാതെയോ ഉള്ള സ്‌കൂൾ മാറ്റത്തിന് ടി.സിക്ക് അപേക്ഷിക്കുമ്പോഴും 'സമ്പൂർണ' വഴി നൽകും.ടി.സിക്കുള്ള അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ 'സമ്പൂർണ' വഴി ട്രാൻസ്ഫർ ചെയ്യേണ്ടതും ,ടി.സിയുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് ലഭ്യമാക്കേണ്ടതുമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി മറ്റു സ്ട്രീമുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേയ്ക്കു വരുന്ന കുട്ടികൾക്കും ,പുതുതായി സ്‌കൂൾ പ്രവേശനം നേടുന്നവർക്കും 'സമ്പൂർണ'വഴി അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകരുടെ 'സമ്പൂർണ' ലോഗിനിൽ ലഭിക്കുന്ന അപേക്ഷകൾക്കനുസരിച്ച് താൽക്കാലിക പ്രവേശനം നൽകും.

അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തൽസ്ഥിതി സമ്പൂർണ പോർട്ടലിൽ പരിശോധിക്കുന്നതിനും അവസരമുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ സ്‌കൂളിൽ പ്രവേശിക്കുന്ന ദിവസം/ആവശ്യപ്പെടുന്ന സമയത്ത് നൽകിയാൽ മതി. നിലവിൽ ആധാർ നമ്പർ (യു.ഐ.ഡി.) ലഭിച്ച കുട്ടികൾ ആ നമ്പറും, യു.ഐ.ഡിയ്ക്ക് അപേക്ഷിക്കുകയും എന്റോൾമെന്റ് ഐ.ഡി. ലഭിക്കുകയും ചെയ്തിട്ടുള്ളവർ ആ നമ്പറും (ഇ.ഐ.ഡി) നിർബന്ധമായും രേഖപ്പെടുത്തണം. ആധാറിന് അപേക്ഷിച്ചിട്ടില്ലെങ്കിൽ 'ഇല്ല' എന്ന് രേഖപ്പെടുത്താൻ സോഫ്റ്റ്‌വെയറിൽ സംവിധാനമുണ്ട്. ഓൺലൈൻ പ്രവേശനം സംബന്ധിച്ച സഹായക രേഖകൾ, വീഡിയോ എന്നിവ sampoorna.kite.kerala.gov.in ൽ ലഭ്യമാണ്.

ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​ന് ​സ​ഹാ​യ​വു​മാ​യി​ ​പൊ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​ന​മൈ​ത്രി​ ​പൊ​ലീ​സി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​ന് ​സ​ഹാ​യ​വു​മാ​യി​ ​ഇ​ ​വി​ദ്യാ​രം​ഭം​ ​പ​ദ്ധ​തി. 50,000​ ​കു​ട്ടി​ക​ൾ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​ഡി​ജി​റ്റ​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​പ​ദ്ധ​തി​ ​വ​ഴി​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ഉ​പ​യോ​ഗി​ച്ച​തോ​ ​പു​തി​യ​തോ​ ​ആ​യ​ ​സ്മാ​ർ​ട്ട്ഫോ​ൺ,​ ​ലാ​പ്ടോ​പ്പ്,​ ​ഡെ​സ്ക്ടോ​പ്പ്,​ ​ടാ​ബ്ലെ​റ്റ്,​ ​ഐ​ഫോ​ൺ,​ ​ഐ​പാ​ഡ് ​എ​ന്നി​വ​ ​ഇ​തി​നാ​യി​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്‌​നാ​ഥ് ​ബെ​ഹ്‌​റ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ക​മ്പ്യൂ​ട്ട​ർ​ ​സാ​ക്ഷ​ര​ത​യു​ള​ള​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഒ​ഴി​വ് ​സ​മ​യ​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കും.