മടങ്ങിയെത്തിയത് 1,87,619 പേർ

Sunday 07 June 2020 11:04 PM IST

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇതുവരെ 1,87,619 പേരാണ് സംസ്ഥാനത്ത് മടങ്ങിയെത്തിയത്. വിമാനത്തിൽ 47,033, കപ്പലിൽ, 1621, ട്രെയിനിൽ 18,375, സ്വകാര്യവാഹനങ്ങളിൽ 1,20,590 പേരുമാണെത്തിയത്.

നിലവിൽ വിവിധ ജില്ലകളിലായി 1,91,481 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,89,765 പേർ വീട് /ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 1716 പേർ ആശുപത്രികളിലുമാണ്. 277 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 4316 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 83,875 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 9,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 22,324സാമ്പിളുകൾ ശേഖരിച്ചതിൽ 20,362 എണ്ണം നെഗറ്റീവായി. ആകെ 1,11,930 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.