പൊലീസുകാർക്കായി മോഹൻലാലിന്റെ 600 കിറ്റുകൾ

Monday 08 June 2020 12:09 AM IST
ACTOR MOHANLAL

തിരുവനന്തപുരം:മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ഡി.ജി.പിക്ക് കൈമാറി.

ഫൗണ്ടേഷന്റെ ഡയറക്ടർ മേജർ രവി പൊലീസ് ആസ്ഥാനത്തെത്തി ഫെയ്സ്ഷീൽഡും മാസ്‌ക്കും ഗ്ലൗസും റെയിൻകോട്ടും ഉൾപ്പെടുന്ന അറുന്നൂറ് കിറ്റുകൾ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി.