ഓൺലൈൻ പഠനത്തിന് ടി.വി ചലഞ്ചുമായി എ.ഐ.വൈ.എഫ്

Monday 08 June 2020 12:00 AM IST
AIYF

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി എ.ഐ.വൈ.എഫിന്റെ ടി.വി ചലഞ്ച്. വിവിധ ജില്ലകളിൽ ഇതിനകം തന്നെ നിർദ്ധനരും സൗകര്യങ്ങളില്ലാത്തവരുമായ വിദ്യാർത്ഥികളെ കണ്ടെത്തി ടെലിവിഷൻ സൗകര്യം നൽകിക്കഴിഞ്ഞു. ഓൺലൈൻ സൗകര്യമില്ലാത്തതിന്റെ പേരിൽ ഒരാളുടേയും പഠനം മുടങ്ങാതിരിക്കുവാൻ വിവിധ ഘടകങ്ങൾ സ്വന്തം നിലയിലും ടി.വി സംഭാവനയായി നൽകുവാൻ കഴിയുന്നവരുടെയും സഹകരണത്തോടെയുമാണ് ചലഞ്ച് സംഘടിപ്പിക്കുന്നതെന്ന്എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ,​ സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.