അടുത്ത 3 ദിവസം കനത്ത മഴ

Sunday 07 June 2020 11:16 PM IST

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തിയാർജ്ജിച്ചു. വരുന്ന 3 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം,വയനാട് ജില്ലകളിലാണ് ഇന്നലെ ഏറ്റവുമധികം മഴ രേഖപെടുത്തിയത്.10 വരെ ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ,മലപ്പുറം,ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിൽ ഇടുക്കി ,മലപ്പുറം ജില്ലകളിൽ ഇന്നും നാളെയും മഴയുടെ തീവ്രത കൂടാൻ സാദ്ധ്യതയുണ്ട്.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ മലയോര ജില്ലകൾക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീറ്റർ മുതൽ 115.5 മി.മീറ്റർ വരെ മഴ ലഭിക്കും.തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി .മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.