ലോക്ക് ഡൗൺ ലംഘനം; ഇന്ന് 270 കേസുകൾ
Sunday 07 June 2020 11:34 PM IST
കൊല്ലം: സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിച്ചതിന് ഇന്നലെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 270 കേസുകൾ രജിസ്റ്റർ ചെയ്തു. 116 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനാവശ്യ യാത്രകൾക്കും നിയമ ലംഘനങ്ങൾക്കും ഉപയോഗിച്ച 173 വാഹനങ്ങളും പിടിച്ചെടുത്തു. നിയന്ത്രണങ്ങൾ അവഗണിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ച ഉടമകൾക്കെതിരെയും വ്യാപക നടപടി ഉണ്ടായി.
കൊല്ലം റൂറൽ, കൊല്ലം സിറ്റി
1. രജിസ്റ്റർ ചെയ്ത കേസുകൾ: 116, 154
2. അറസ്റ്റിലായവർ 116
3. പിടിച്ചെടുത്ത വാഹനങ്ങൾ : 112, 61