സൗത്ത് ഇന്ത്യ

Sunday 14 June 2020 2:59 AM IST
dathan

കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​'​തെ​ക്കേ​ ​ഇ​ന്ത്യ​"​ ​എ​ന്ന​ ​ടൈ​റ്റി​ലി​ൽ​ ​നാ​ച്വ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടി​ത്ത​ന്ന​ ​ഒ​രു​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചാ​ണ് ​ഇ​വി​ടെ​ ​പ​റ​യു​ന്ന​ത്.​ ​ഫേ​ട്ടോ​ഗ്രാ​ഫി​യി​ൽ​ ​ഭാ​ഗ്യ​ത്തി​ന് ​ന​ല്ലൊ​രു​ ​പ​ങ്കു​ണ്ടെ​ന്നു​ ​മു​മ്പ് ​പ​റ​ഞ്ഞി​ട്ടു​ണ്ട​ല്ലോ.​ ​അ​തി​ല്ലാ​തെ​ ​വ​ന്നാ​ൽ​ ​'​ക​പ്പി​നും​ ​ചു​ണ്ടി​നും​ ​ഇ​ട​യി​ൽ​'​ ​എ​ന്ന​പോ​ലെ​ ​ന​ല്ല​ ​ചി​ത്ര​ങ്ങ​ൾ​ ​ന​ഷ്‌​ട​പ്പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​തി​ക​ച്ചും​ ​അ​വി​ചാ​രി​ത​മാ​യി​ ​കി​ട്ടി​യ​ ​ഒ​രു​ ​ചി​ത്ര​മാ​ണ് ​ഇ​ത്.​ ​ക​ണ്ട​മാ​ത്ര​യി​ൽ​ ​ക്ലി​ക്ക് ​ചെ​യ്‌​ത​ ​ഒ​രു​ ​ഫേ​ട്ടോ​യാ​യി​രു​ന്നു​ ​അ​ത്.​ 1991​ൽ​ ​ഊ​ട്ടി​യി​ൽ​ ​നി​ന്ന് ​മൈ​സൂ​രി​ലെ​ ​വൃ​ന്ദാ​വ​ൻ​ ​ഗാ​ർ​ഡ​ൻ​ ​കാ​ണാ​ൻ​ ​പോ​യി​രു​ന്നു.​ ​ഫേ​ട്ടോ​ക​ക​ളും​ ​മ​റ്റു​മെ​ടു​ത്തു​ ​അ​വി​ടു​ത്തെ​ ​പ​ല​സ്ഥ​ങ്ങ​ളും​ ​ന​ട​ന്നു​ ​കാ​ണു​മ്പേ​ഴേ​ക്കും​ ​നേ​രം​ ​വൈ​കി​യി​രു​ന്നു.​ ​എ​ങ്കി​ലും​ ​വെ​ളി​ച്ചം​ ​ഒ​ട്ടും​ ​കു​റ​ഞ്ഞി​രു​ന്നി​ല്ല.​ ​തി​രി​കെ​ ​പോ​രാ​നാ​യി​ ​ന​ട​ക്കു​മ്പോ​ൾ​ ​ഏ​തോ​ ​പ്ര​ത്യേ​ക​ശ​ബ്‌​ദം​ ​കേ​ട്ട​ ​ഭാ​ര്യ​ ​പെ​ട്ടെ​ന്ന് ​മു​ക​ളി​ലേ​ക്ക് ​നോ​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​നോ​ക്കി​യ​തും​ ​ക​ഴു​ത്തി​ൽ​ ​തൂ​ക്കി​യി​രു​ന്ന​ ​കാ​മ​റ​യെ​ടു​ത്ത് ​ക്ലി​ക്ക് ​ചെ​യ്‌​ത​തും​ ​ഒ​പ്പ​മാ​യി​രു​ന്നു.​ ​മ​റ്റൊ​രു​ ​ക്ലി​ക്കി​ന് ​ശ്ര​മി​ക്കു​മ്പേ​ഴേ​ക്കും​ ​തൊ​ട്ടു​മു​മ്പ് ​ക​ണ്ട​ ​ആ​കൃ​തി​ ​ത​ന്നെ​ ​മാ​റി​പ്പോ​യി​രു​ന്നു.

വൈ​കു​ന്നേ​രം​ ​ചേ​ക്കേ​റാ​നാ​യി​ ​പ​ല​ത​രം​ ​പ​ക്ഷി​ക​ൾ​ ​കൂ​ട്ട​മാ​യി​ ​പ​റ​ന്നു​ ​പോ​കു​ന്ന​ത് ​മി​ക്ക​പ്പോ​ഴും​ ​ച​ക്ര​വാ​ള​ത്തി​ൽ​ ​കാ​ണാം.​ ​അ​വ​യെ​ല്ലാം​ ​പ​റ​ക്കു​ന്ന​ത് ​പ​ല​പ്പോ​ഴും​ ​വാ​യു​സേ​ന​ ​ന​ട​ത്തു​ന്ന​ ​വി​മാ​ന​ങ്ങ​ളു​ടെ​ ​അ​ഭ്യാ​സ​പ്ര​ക​ട​നം​ ​പോ​ലെ​ ​കൃ​ത്യ​മാ​യ​ ​അ​ക​ല​ത്തി​ലും​ ​പ്ര​ത്യേ​ക​ ​ആ​കൃ​തി​യി​ലും​ ​ആ​യി​രി​ക്കും.​ ​അ​ങ്ങ​നെ​യു​ള്ള​ ​ഒ​രു​ ​ദൃ​ശ്യ​മാ​യി​രു​ന്നു​ ​ക​ൺ​മു​ന്നി​ൽ​ ​പ​റ​ന്നു​ ​പോ​യ​ത്.​ ​കാ​ക്ക​ക​ളെ​പ്പോ​ലെ​യു​ള്ള​ ​ഏ​തോ​ ​പ​ക്ഷി​ക​ൾ​ ​ഏ​താ​ണ്ട് ​ഇം​ഗ്ലീ​ഷ് ​അ​ക്ഷ​ര​മാ​ല​യി​ലെ​ ​'​ ​വി​" ​ആ​കൃ​തി​യി​ൽ​ ​പ​റ​ന്നു​ ​പോ​കു​ക​യാ​ണ്.​ ​താ​ഴെ​ ​നി​ൽ​ക്കു​ന്ന​ ​ഞാ​ൻ​ ​കാ​മ​റ​ ​മു​ക​ളി​ലേ​ക്ക് ​പി​ടി​ച്ച് ​ക്ലി​ക്കു​ ​ചെ​യ്ത​പ്പോ​ൾ​ ​ഈ​ ​രീ​തി​യി​ൽ​ ​പ​തി​യു​ക​യാ​യി​രു​ന്നു​!​ ​ചെ​റി​യ​ ​തോ​തി​ൽ​ ​ആ​കൃ​തി​ ​മാ​റാ​ൻ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​അ​തോ​ടെ​ ​ആ​ ​ഫ്രെ​യി​മി​ൽ​ ​തെ​ക്കേ​ ​ഇ​ന്ത്യ​യു​ടെ​ ​രൂ​പ​മാ​യി.​ ​താ​ഴെ​ ​അ​റ്റ​ത്താ​യി​ ​ശ്രീ​ല​ങ്ക​യും​!​ ​ന​ല്ല​ ​നീ​ലാ​കാ​ശം​ ​ബാ​ക് ​ഗ്രൗ​ണ്ടി​ൽ​ ​കി​ട്ടി​യ​പ്പോ​ൾ​ ​ചി​ത്ര​ത്തി​ന് ​അ​തു​ ​കൂ​ടു​ത​ൽ​ ​തെ​ളി​ച്ച​വും​ ​ഭം​ഗി​യും​ ​ഉ​ള്ള​താ​യി​ ​തോ​ന്നി.