എം.ജി അറിയിപ്പുകൾ

Saturday 13 June 2020 1:45 AM IST

സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 15, 16, 17 തീയതികളിൽ നടക്കും. അപേക്ഷകർ രാവിലെ 11നും വൈകിട്ട് 3 നും ഇടയിൽ സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ ഫ്രണ്ട് ഓഫീസ് കം സിംഗിൾ വിൻഡോ സെക്‌ഷനിൽ (റൂം നമ്പർ 109) അസൽ തിരിച്ചറിയൽ രേഖകളുമായി എത്തണം. ഹാജരകേണ്ട തീയതിയും സമയവും ഇ.ജെ. 8 സെക്‌ഷനിൽ നിന്ന് അറിയിക്കും.

പരീക്ഷാഫലം
ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷനിൽ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


ഒന്നാം സെമസ്റ്റർ എൽ എൽ.എം (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.