പുതിയ വൈദ്യുതി ബിൽ നൽകണം: സുരേന്ദ്രൻ
Sunday 14 June 2020 12:00 AM IST
തിരുവനന്തപുരം: ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച കെ.എസ്.ഇ.ബിയുടെ നടപടിയിൽ അടിയന്തരമായി തിരുത്തലുണ്ടാകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുൻ മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിവരെ ബില്ലാണ് പല ഉപഭോക്താക്കൾക്കും ലഭിച്ചിരിക്കുന്നത്. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അമിത ബില്ലിനെ ന്യായീകരിക്കുന്ന വൈദ്യുതി ബോർഡിന്റെ നടപടി നീതീകരിക്കാനാകില്ല. നിരക്കു കുറച്ച് ഉപഭോക്താക്കൾക്ക് പുതിയ ബില്ല് നൽകണമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.