നഴ്സിംഗ് പരീക്ഷ മാ​റ്റി

Saturday 13 June 2020 11:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങൾ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (തിങ്കൾ) മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന കേരള നഴ്സിംഗ് കൗൺസിലിന്റെ ജനറൽ നഴ്സിംഗ് ആന്റ് മിഡ്‌വൈഫറി സപ്ലിമെന്ററി പരീക്ഷകൾ മാ​റ്റിവച്ചതായി രജിസ്ട്രാർ ഡോ. സലീനാ ഷാ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.