സമ്പൂർണ ലോക്ക്ഡൗൺ: ഞായറാഴ്ച വിദ്യാർത്ഥികൾക്കും ഭക്തർക്കും ഇളവ്
Saturday 13 June 2020 11:10 PM IST
തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗണിൽ വിദ്യാർത്ഥികൾക്കും ആരാധനാലയങ്ങളിൽ പോകുന്നവർക്കും യാത്രാ ഇളവനുവദിച്ചു. വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർത്ഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ, ഡെന്റൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനം നേടാൻ പോകുന്നവർ എന്നിവർക്കാണ് ഇളവുള്ളത്. പരീക്ഷയെഴുതാനുള്ളവർ അഡ്‌മിറ്റ് കാർഡും പരീക്ഷാ നടത്തിപ്പിന് പോകുന്നവർ തിരിച്ചറിയൽ കാർഡും കരുതണം.അലോട്ട്‌മെന്റ് ലഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനത്തിന് പോകുന്നവർ അലോട്ട്‌മെന്റ് മെമ്മോ കരുതണം.
21ന് എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ് നടത്തും. 7000 വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതുന്നത്.