കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു
Saturday 13 June 2020 11:10 PM IST
പത്തനംതിട്ട : മഞ്ഞനിക്കര വടക്കേതൊണ്ടലിൽ ജോസ് പി. തോമസ് (57) കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരിച്ചു. റസലൂറയിലെ അൽ സാദിഖ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ജോസ് രോഗംബാധിച്ച് ജിദ്ദയിലെ ജുബൈൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ വിവാഹത്തിന് നാട്ടിൽ വന്ന ശേഷം മാർച്ചിൽ തിരികെപ്പോയതാണ്. ഭാര്യ : സൂസി. മക്കൾ : ജയ്സൺ, ഹെബ്സിബ.