95 കട ഉടമകൾക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ

Saturday 13 June 2020 11:13 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ പൂഴ്‌ത്തിവയ്പ് നടത്തുകയും അമിതവില ഈടാക്കുകയും ചെയ്ത 95 കട ഉടമകൾക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. സംസ്ഥാനത്താകെ 275 വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും ക്രമക്കേടുകൾ കണ്ടെത്തിയത്. പത്തനംതിട്ടയിൽ 28, തിരുവനന്തപുരത്ത് 16, കാസർകോട്ട് 15, കൊല്ലത്ത് 10, ആലപ്പുഴയിൽ 9, ഇടുക്കി, കണ്ണൂർ ജില്ലകളിൽ 8 വീതം വ്യാപാരസ്ഥാപനങ്ങൾക്കെതിരെയാണ് നടപടിക്ക് ശുപാർശ. പരിശോധനകൾ തുടരുമെന്ന് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു.